Home / ഫാഷന്‍ / ട്രെന്‍ഡി ഇയര്‍ കഫ്
ട്രെന്‍ഡി ഇയര്‍ കഫ്

ട്രെന്‍ഡി ഇയര്‍ കഫ്

മേല്‍കാതു മുഴുവന്‍ കുത്താതെതന്നെ കമ്മല്‍കൊണ്ട് കര്‍ണസൗന്ദര്യം വര്‍ധിപ്പിക്കുന്ന ഇയര്‍ കഫ് പുതിയ കൗതുകമാകുന്നു.

സെക്കന്‍ഡ് സ്റ്റഡുകൊണ്ട് കാതുകള്‍ മുഴുവന്‍ അലങ്കരിക്കുന്നതിന് ഇപ്പോള്‍ കാത് നിരനിരയായി കുത്തി വേദനിക്കണമെന്നില്ല. ഇതിനായി വിവിധമാതൃകയിലുള്ള ഇയര്‍ കഫ് ഇപ്പോള്‍ വിപണിയിലുണ്ട്.

വെള്ളക്കല്ലുകള്‍ മാത്രം പതിപ്പിച്ചവ, പലതരം വര്‍ണക്കല്ലുകള്‍ ചേര്‍ത്തുവച്ച് മനോഹരമാക്കിയവ, സിംപിള്‍ ഡിസൈന്‍ അങ്ങനെ യുവതികളുടെ ഇഷ്ടമനുസരിച്ച് വാങ്ങി അണിയാം. നിരനിരയായുള്ള സ്വര്‍ണവര്‍ണത്തിലെ മുത്ത് പതിപ്പിച്ചവ, ഇലകളുടെ മനോഹര മാതൃകയിലുള്ളവ, വെള്ളാരങ്കല്ലുകള്‍ പതിപ്പിച്ചവ അങ്ങനെ കാതുകളെ അലങ്കരിക്കാന്‍ വ്യത്യസ്ത ഡിസൈനുകള്‍ ഏറെ.

സാധാരണ കല്‍ ഇടുന്നപോലെ ചെവിയുടെ തുളയില്‍ ഘടിപ്പിക്കുന്ന രീതിയിലുള്ളതാണ് ഇവയില്‍ പലതും. ഒറിജിനല്‍ കമ്മലും ചെവി മുഴുവന്‍ അലങ്കരിക്കുന്ന കര്‍ണാഭരണവും ഒന്നിച്ച് ഇയര്‍കഫ്കൊണ്ടു നേടാമെന്നതാണ് ഇതിെന്‍റ പ്രത്യേകത. ഇവ കൂടാതെ ജിമിക്കിയില്‍ നിറയെ കല്ലുകള്‍ പതിപ്പിച്ച് കമ്മലിെന്‍റ കൂടെ ഘടിപ്പിക്കാവുന്നവയുമുണ്ട്. ഹെവിയായ ഇയ കഫും ലഭ്യമാണ്. കാതുകള്‍ക്കുള്ള അലങ്കാരമായതിനാല്‍തന്നെ ഹെവിയായിട്ടുള്ളവയ്ക്കാണ് ഡിമാന്‍ഡ്. വിവാഹം, പാര്‍ട്ടികള്‍ തുടങ്ങിയ അവസരങ്ങളില്‍ ഉപയോഗിക്കുവാനാണ് കൂടുതലായും ഇയര്‍ കഫ് തെരഞ്ഞെടുക്കുന്നത്. ലളിതമായ ഇയര്‍ കഫ് മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ചെറിയ അലങ്കാരങ്ങളുള്ളവയും ലഭിക്കും.

സാധാരണ കമ്മലില്‍നിന്നു മുകളിലേക്ക് എക്സ്റ്റന്‍ഷന്‍പോലുള്ളവയും മേല്‍കാതില്‍നിന്നു താഴേക്കു വരുന്നവയും ഇക്കൂട്ടത്തിലുണ്ട്. ഇരുകാതുകളിലും അണിയാനായി സാധാരണ ഒരു ജോഡിയായാണ് ഇയര്‍ കഫ് ലഭിക്കുന്നത്. എന്നാല്‍ വലിയ ഡിസൈനിലുള്ളവ ഒരു കാതില്‍ മാത്രം അണിയുന്നവരുണ്ട്. 220 മുതല്‍ 700 രൂപ വരെയുള്ള വില. ഹെവിയായ കമ്മലും ഒപ്പമുള്ള ഇയര്‍ കഫും 1200 മുതല്‍ 8500 വരെയുള്ള വില വരും.

About Web Desk