Home / ഫീച്ചറുകള്‍ / കുരുന്നുകളെ കുടുക്കും വീഡിയോ ഗെയിം
കുരുന്നുകളെ കുടുക്കും വീഡിയോ ഗെയിം

കുരുന്നുകളെ കുടുക്കും വീഡിയോ ഗെയിം

നാലു വയസുകാരനായ കുക്കുവിന് ഭക്ഷണം കഴിക്കാന്‍ വലിയ മടിയാണ്. ഭക്ഷണം കാണുന്പോള്‍ തന്നെ അവന്‍ കരയാന്‍ തുടങ്ങും. ആ കരച്ചില്‍ മാറുന്നത് കൈയില്‍ മൊബൈല്‍ ഫോണ്‍ കിട്ടികഴിഞ്ഞാലാണ്. മൊബൈല്‍ ഫോണില്‍ എത്രനേരം വേണമെങ്കില്‍ ഗെയിം കളിക്കാന്‍ കുക്കുവിന് മടിയില്ല. മകന്റെ കരച്ചില്‍ മാറ്റാന്‍ അമ്മ കണ്ടുപിടിച്ച മാര്‍ഗമാണ് മൊബൈല്‍ ഫോണ്‍ നല്‍കല്‍. കുട്ടികള്‍ പൊതുവേ കളികള്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇന്നലെവരെ കളിച്ച കളികളല്ല ഇന്നത്തെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്നത്. ഐടി യുഗത്തില്‍ കുട്ടികളെ രസിപ്പി ക്കുന്നത് മൊബൈല്‍ വീഡിയോ ഗെയിമുകളാണ്. അതില്‍ തന്നെ ഓണ്‍ലൈന്‍ ഗെയിമുകളോടാണ് പല കുട്ടികള്‍ക്കും താല്‍പര്യം. ഇതിലെ ചതിക്കുഴി അമ്മമാരും കുട്ടികളും അറിയുന്നില്ലെന്നതാണ് വാസ്തവം.

കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം കൊലയാളിയായ ബ്ലൂ വെയില്‍ ഗെയിം കേരളത്തില്‍ രണ്ടായിരത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് സൂചിപ്പിക്കുന്നത്. നൂറിലധികം കൗമാരക്കാരാണ് റഷ്യയില്‍ മാത്രം ബ്ലൂ വെയില്‍ ഗെയിമിന്റെ ഇരകളായി ജീവിതം അവസാനിപ്പിച്ചത്. കൗമാരക്കാരെ ആകര്‍ഷിച്ച് ഗെയിമില്‍ പങ്കാളിയാക്കി ഒടുവില്‍ ആഹത്യ ചെയ്യിപ്പിക്കുന്ന രീതിയാണ് ഈ ഗെയിമിേന്‍റത്.

രക്ഷിതാക്കള്‍ കരുതിയിരിക്കണം

പലകുട്ടികളും അമ്മമാരുടെ മൊബൈലുകളില്‍നിന്നാണ് ഗെയിം കളിച്ചുതുടങ്ങുന്നത്. പിന്നീട് നെറ്റ് കഫേകളിലും പ്ലേ സ്റ്റേഷനുകളിലും പോയി പണം ചെലവഴിച്ച് ഗെയിം കളിക്കുന്നു. ഓടിച്ചാടി കളിക്കാനോ മറ്റുകുട്ടികളോടൊപ്പം ഇടപഴകാനോ ഇവര്‍ക്കു സമയമില്ല. അവരെ ത്രസിപ്പിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകളാണ് ഇന്നത്തെ കുികളുടെ ജീവിതത്തിലെ വില്ലന്‍.

ഒറ്റയ്ക്കും കൂട്ടുകൂടിയുമൊക്കെയാണ് പല കുട്ടികളും ഗെയിം കളിക്കുന്നത്. ഇതിനായി പഠനം മുടക്കുന്നവരുമുണ്ട്. കുട്ടികള്‍ ഗെയിം കളിക്കുന്ന വെറും പാവകളായി മാറിക്കൊണ്ടി രിക്കുന്ന കാഴ്ച ഇന്ന് സര്‍വസാധാരണമാണ്. വിപണിയില്‍ കിട്ടുന്നതെന്തും നല്ലതാണെന്ന ചിന്ത മാതാപിതാക്കള്‍ ഉപേക്ഷിക്കണം. കായികാധ്വാനത്തിനോ ബുദ്ധിവികാസത്തിനോ വീഡിയോ ഗെയിം കളിക്കുന്നതുവഴി സാധിക്കുന്നില്ല എന്നതാണ് സത്യം. തത്ഫലമായി അനേകം കുട്ടികള്‍ പൊണ്ണത്തടിയ·ാരായി മാറുന്നു.

വിഷാദരോഗത്തിന് അടിമയാകും

സ്വന്തം ചുറ്റുപാടുകളില്‍ നിന്ന് അകന്ന് വീഡിയോ ഗെയിമിന്റെ മായികലോകത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അനേകം കുട്ടികളുണ്ട്. ഇവര്‍ക്ക് മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ സഹപാഠികളുമായോ അടുപ്പമുണ്ടാവുകയില്ല. ഏറെ സമയം സ്ക്രീനിനുമുന്പില്‍ ഇരിക്കുന്നതുവഴി അവരുടെ കണ്ണിനു തകരാര്‍ സംഭവിക്കുന്നു. കുട്ടികള്‍ തങ്ങളുടെതന്നെ ഒരു ലോകത്തേക്ക് ഒതുങ്ങുന്നു. ഇവര്‍ക്ക് വളരെ പെട്ടെന്ന് വിഷാദരോഗം പിടിപെടാം.

ഇന്ന് ഗെയിം കളിക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നിലായിരിക്കും. അവര്‍ക്ക് പഠിച്ചത് പെട്ടെന്ന് ഓര്‍ക്കാന്‍ കഴിയില്ല. വീഡിയോ ഗെയിം ഉണ്ടാക്കുന്നവര്‍ കോടികള്‍ വാരുന്പോള്‍ നമ്മുടെ കുട്ടികള്‍ പഠിനത്തിലും ജീവിതത്തിലും പുറകോട്ടു പോകുന്നു. പലരും തങ്ങളുടെ ദൈനംദിന കാര്യങ്ങള്‍പോലും മറന്നുപോകുന്നു. അവധിദിവസങ്ങളില്‍ പ്രഭാതകര്‍മംപോലും വേണ്ടെന്നുവച്ച് ഗെയിമിനുമുന്നില്‍ ദിവസംമുഴുവന്‍ ഇരിക്കുന്ന കുട്ടികളുണ്ട്. പ്രകൃതിയുമായി ഇണങ്ങാനോ തങ്ങളുടെ സഹജീവികളെ സഹാനുഭൂതിയോടെ നോക്കാനോ അവര്‍ക്കു കഴിയുകയില്ല.

ആക്രമണ ചിന്ത ഉടലെടുക്കും

കൗമാരക്കാര്‍ സാഹസികതയെ ഇഷ്ടപ്പെടുന്നു. എന്തിനെയും പരീക്ഷിച്ചുനോക്കാനുള്ള അവരുടെ വ്യഗ്രതയാണ് ഗെയിം വിപണി മുതലെടുക്കുന്നത്. ആക്രമണസ്വഭാവമുള്ള ഗെയിമുകള്‍ ഇവരെ ത്രസിപ്പിക്കുന്നു. ഇങ്ങനെയുള്ള ഗെയിം കളിക്കുന്പോള്‍ അവരുടെ ഹൃദയമിടിപ്പ് കൂടും. ആക്രമണ ചിന്തകള്‍ ഉടലെടുക്കും. തലക്കറക്കം, ഉറക്കമില്ലായ്മ, തലവേദന, വിഷാദം, ആധി എന്നിവ അനുഭവപ്പെടും.

പല കുട്ടികളും പഠനത്തില്‍ പിന്നിലാകുന്നു. പിന്നീട് പരാജയഭീതിയില്‍ ആത്മഹത്യചെയ്യുന്നു. വീഡിയോ ഗെയിമുകള്‍ കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്ന സമയം നഷ്ടപ്പെടുത്തുന്നു. ഈ ലോകം മുഴുവന്‍ ഒരു മത്സരവേദിയാണെന്നും അവിടെ മറ്റുള്ളവരെ അടിച്ചുവീഴ്ത്തിയാല്‍ മാത്രമേ ജയിക്കാനാവൂ എന്നുമുള്ള തെറ്റായ സന്ദേശമാണ് ഗെയിമുകള്‍ നല്‍കുന്നത്. ഇത് അവരുടെ സ്വഭാവരൂപീകരണത്തെ സാരമായി ബാധിക്കുന്നു. ത·ൂലം കുട്ടികള്‍ ക്ഷിപ്രകോപികളും സ്വാര്‍ഥരും എന്തിനും മുതിരുന്നവരുമായിത്തീരും.

കുട്ടികള്‍ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ മറന്നുപോകുന്നു. സ്കൂളുകളിലെ പാഠ്യേതരകാര്യങ്ങളിലും പങ്കെടുക്കാന്‍ വിമുഖതകാട്ടും. പുതിയ ആളുകളെ പരിചയ പ്പെടാനും പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനുമുള്ള കഴിവു തന്നെ നശിച്ചുപോകും. ഇങ്ങനെയുള്ള കുട്ടികള്‍ അലസരായി മാറും.

അടിമത്തത്തിന്‍റെ ഉടമകളാകും

ഇന്നത്തെ പല കളികളും കുികളുടെ മനസില്‍ അടി മത്തം (Addiction) കൊണ്ടുവരുന്നതാണ്. ഇതിനെ പെരുമാറ്റ അടിമത്തം (Behavioral Addiction) എന്നു പറയുന്നു. ഇതില്‍നിന്നും മോചനം കിട്ടാനായി ഒരു സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സേവനം തന്നെ വേണ്ടിവരും.

അശ്ലീല വാസനകള്‍ ഉടലെടുക്കും

പല ഗെയിമുകളിലും ലൈംഗികാഭാസങ്ങള്‍ ഉള്‍പ്പെടുത്തിയിുണ്ട്. ഇത് സ്ഥിരമായി കാണുന്ന കുട്ടിക്ക് ഇത്തരം പ്രവൃത്തികള്‍ തെറ്റായി തോന്നുകയില്ല. നാളെ ഒരാളെ കൊല്ലാനോ മാനഭംഗപ്പെടുത്താനോ അവനു മടിയില്ലാതാകും. പിന്നീട് അവന്‍ അശ്ലീല ചിത്രങ്ങള്‍ കാണാനും തുടങ്ങും. ഇതെല്ലാം ശരിയാണെന്നുള്ള ചിന്തയായിരിക്കും അവന്റെ ഉപബോധമനസില്‍ നിറയുന്നത്.

സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന കുട്ടികളില്‍ ചിലരില്‍ മാനസികരോഗങ്ങളും പെരുമാറ്റവൈകൃതങ്ങളും വരാം. ചിലര്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവുകള്‍ നഷ്ടപ്പെടാം. തങ്ങളുടെ സാമൂഹികകഴിവുകള്‍ നഷ്ടപ്പെടുന്നത് കുട്ടികള്‍ അറിയുന്നില്ല. ഓണ്‍ലൈന്‍ ഗെയിം സ് ിരമായി കളിക്കുന്പോള്‍ ഈയം (ഘലമറ) കഴിച്ചാലുണ്ടാകു ന്നതിനു സമമായ മാറ്റങ്ങളാണ് തലച്ചോറില്‍ ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. തലച്ചോറിന്റെ ഘടനയിലും രാസപ്രവര്‍ത്തനങ്ങളിലും മാറ്റം സംഭവിക്കുന്നു. സാധാരണയായി മറവിയും ശ്രദ്ധയില്ലായ്മയും കാണപ്പെടും.

എന്താണ് പരിഹാരം

എന്റെ കുട്ടിക്ക് കംപ്യൂറിന്റെയും ഫോണിന്റെയും എല്ലാ കാര്യങ്ങളും അറിയാം എന്ന് അഭിമാനിക്കാതിരിക്കുക. ഗെയിം കളിച്ച് തങ്ങളുടെ നിയന്ത്രണത്തില്‍നിന്നു പുറത്തുപോകുന്ന കുട്ടികള്‍ തങ്ങള്‍ക്കുതന്നെ വിനയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കണം. കുട്ടികളുടെ കംപ്യൂര്‍, മൊബൈല്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം. ആ മൊബൈല്‍ ഗെയിം നിന്നെ ആകര്‍ഷിക്കും. പക്ഷേ, ഇതില്‍നിന്നും നിനക്ക് നല്ലതൊന്നും കിട്ടില്ല എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം.

കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കാതിരിക്കുക, കന്പ്യൂര്‍ വീടിന്റെ പ്രധാന മുറിയില്‍ വയ്ക്കുക. മാളുകളില്‍ പോയാല്‍ പ്ലേ സ്റ്റേഷനുകളില്‍ കയറ്റി കളിപ്പിക്കാതിരിക്കുക, ഒരു കാരണ വശാലും കുട്ടി അവന്റെ മുറിയില്‍വച്ച് ലാപ്പ്ടോപ്പ് ഉപയോഗിക്കാന്‍ സമ്മതിക്കരുത്. പഠിനത്തില്‍ മികവുകാട്ടിയാല്‍ മൊബൈല്‍, ലാപ്പ്ടോപ്പ്, ടാബ്ലെറ്റ് എന്നിവ കുട്ടികള്‍ക്ക് പാരിതോഷികമായി നല്‍കാതിരിക്കുക. ഇക്കാര്യം വിദേശത്തുനിന്നു വരുന്ന നിങ്ങളുടെ ബന്ധുക്കളോടും പറയുക.

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കരുത്. കുട്ടികളെ സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ അനുവദിക്കരുത്. കുട്ടിയുടെ കൈയില്‍ അമിതമായി പണമില്ലെന്ന് ഉറപ്പുവരുത്തണം. കംപ്യൂര്‍ ഗെയിമിന്റെ സിഡികള്‍ വാങ്ങാന്‍ അനുവദിക്കരുത്. കുട്ടിയുടെ മാനസി കവും വൈകാരികവും ആീകവുമായ വളര്‍ച്ചയില്‍ ശ്രദ്ധ കൊടുക്കണം.

എല്ലാദിവസവും മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് കുറച്ചുസമയം ചെലവഴിക്കണം. ഇങ്ങനെയിരിക്കുന്പോള്‍ ഒരുമിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും തീരുമാനങ്ങളെടുക്കാനും സാധിക്കും. കുട്ടികള്‍ക്ക് തുറന്നുസംസാരിക്കാന്‍ അവസരം നല്‍കണം. നീ എനിക്കു വിലപ്പെതാണ് എന്നുള്ള സന്ദേശം കുട്ടിയിലെത്തണം. വീട്ടില്‍വന്നാല്‍ കുറച്ചുസമയം ഓടിക്കളിക്കാനും ചെറിയതോതില്‍ കൃഷിചെയ്യാനും പ്രാര്‍ഥിക്കാനും സമയം നല്‍കണം. പ്രകൃതിയുമായി ഇണങ്ങാന്‍ ഇടയ്ക്ക് ചെറിയ യാത്രകളും നല്ലതാണ്. മുത്തച്ഛനെയും മുത്തശ്ശിയേയും ഇടയ്ക്കു കാണാന്‍ പോകാം. അവരുമായി സമയം ചെലവഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം.

മാസത്തിലൊരിക്കല്‍ കുട്ടിയുടെ ടീച്ചറെ കണ്ട് സ്കൂളിലുള്ള പെരുമാറ്റവ്യത്യാസങ്ങള്‍, പഠനം എന്നിവ വിലയിരു ത്തണം. കുട്ടിയുടെ നിര്‍ബന്ധങ്ങളൊന്നും സാധിച്ചു കൊടുക്കരുത്. എന്നാല്‍ ന്യായമായവ നടത്തിക്കൊടുക്കുകയും വേണം.

നാളേയുടെ വാഗ്ദാനങ്ങളായ നിങ്ങളുടെ മക്കളുടെ സമഗ്രവികസനമാണ് ലക്ഷ!്യമിടേണ്ടത്. സ്കൂളുകളിലെ കായികമത്സരങ്ങളിലും മറ്റു പഠനേതര പ്രവര്‍ത്തനങ്ങളിലും പങ്കുകൊള്ളാന്‍ പ്രോത്സാഹിപ്പിക്കണം. വീട്ടിലുള്ള പണികളില്‍ കുട്ടികളെയും ഉള്‍പ്പെടുത്തണം. കൂടുതല്‍ സമയം വെറുതെയിരിക്കാന്‍ അനുവദിക്കരുത്. ടിവി കാണുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകാന്‍ പ്രേരിപ്പിക്കണം. കുട്ടികളുമായി നടക്കാനും പോകാം.

നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള പങ്ക് ചെയ്യുവാന്‍ കംപ്യൂറിനും മൊബൈലിനും സാധ്യമല്ലെന്ന് അറിയുക. ഇന്‍റര്‍നെറ്റിന്റെയും ഗെയിമിന്റെയും മായികലോകത്തുനിന്നും വിമുക്തി നേടി, തങ്ങള്‍ക്കു ചുറ്റുമുള്ള യഥാര്‍ഥലോകത്തെ സ്നേഹിക്കുന്ന ഒരു തലമുറയെ നമുക്ക് സ്വപ്നംകാണാം. അതിനായി നുടെ കുട്ടികളെയും കൗമാരക്കാരെയും സജ്ജമാക്കാം.

ബ്ലൂവെയില്‍ ഗെയിം എന്ന മരണക്കളി

ഇന്നത്തെ പല ഓണ്‍ലൈന്‍ ഗെയിമുകളും മരണക്കളികളാണ്. ഈയിടെ പുറത്തിറങ്ങിയ ബ്ലൂവെയില്‍ എന്ന കളി തന്നെ ഇതിനുദാഹരണമാണ്. 2014ല്‍ റഷ്യയില്‍ ഉടലെടുത്ത ഈ കളി ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലും എത്തി നില്‍ക്കുന്നു. 50 ദിവസങ്ങളായാണ് ഈ കളി നടക്കുന്നത്. ഇതില്‍ പെട്ടുപോയാല്‍ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ നിയന്ത്രണത്തില്‍നിന്നും തികച്ചും പുറത്തുപോകും. ഒരു കളിയുടെ കേന്ദ്രമുണ്ട് (ഗെയിം സന്റെര്‍). അവിടെനിന്നുള്ള കുറേ നിര്‍ദേശമനുസരിച്ചാണ് കുട്ടികള്‍ കളിക്കുന്നത്.

കളിക്കുന്നയാളിന്റെ സോഷ്യല്‍മീഡിയ പാസ്വേര്‍ഡും ഫോണ്‍ നന്പറും നല്‍കണം. അവരുടെ സോഷ്യല്‍ മീഡിയയുടെ വിവരങ്ങളെല്ലാം ചോര്‍ത്തിയെടുത്തിുണ്ടാകും. ആദ്യത്തെ 15 പടികള്‍ കഴിയുന്പോള്‍തന്നെ കളിക്കുന്ന വ്യക്തി ഈ ഗെയിമിന്റെ പിടിയിലാകും. പിന്നെ ഇതില്‍നിന്നും പി·ാറാന്‍ കഴിയില്ല. പി·ാറാന്‍ ശ്രമിച്ചാല്‍ സോഷ്യല്‍ മീഡിയയുടെ പാസ്വേഡ് തങ്ങളുടെ കയ്യിലുള്ളതുവച്ച് ഭീഷണിപ്പെടുത്തും. സാഹസികതയോടുള്ള അഭിനിവേശം മുതലെടുത്ത് അന്പതാം ഘട്ടത്തില്‍ ആഹത്യചെയ്യാന്‍ പ്രേരിപ്പിക്കുന്നതോടെ ഗെയിം അവസാനിക്കും.

50 ദിവസങ്ങളിലും അനേകം സാഹസിക കാര്യങ്ങള്‍ ചെയ്യിപ്പിക്കും. ആദ്യമൊക്കെ സ്വയം മുറിപ്പെടുത്തുക, ഹൊറര്‍ സിനിമകള്‍ കാണുക, കടല്‍ കാണാന്‍ പോവുക, രാത്രിയില്‍ അസാധാരണ സമയങ്ങളില്‍ എഴുന്നേല്‍ക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പുരോഗമിച്ച് പതുക്കെ മരണംവരിക്കാന്‍ പ്രേരിപ്പിക്കും. ഈ ഗെയിം സാധാരണ ഗെയിംപോലെ ഗൂഗിളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. അതിന്റെ പ്രത്യേക ലിങ്ക് വഴി പുതിയ സൈറ്റില്‍ കയറി അവിടെനിന്നും ലഭിക്കുന്ന രഹസ്യകോഡുവഴിയാണ് ഇത് കുട്ടികള്‍ക്കു കിട്ടുന്നത്.

About Web Desk