Home / വിനോദം / സ്വാഗതം 2018… പുതു വര്‍ഷത്തെ വരവേറ്റ് ലോകം
സ്വാഗതം 2018… പുതു വര്‍ഷത്തെ വരവേറ്റ് ലോകം

സ്വാഗതം 2018… പുതു വര്‍ഷത്തെ വരവേറ്റ് ലോകം

പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി നവ വര്‍ഷത്തെ വരവേറ്റ് ലോകം. ലോകമെങ്ങും ആവേശോജ്ജ്വലമായ ആഘോഷ പരിപാടികളോടെയാണ് 2018നെ വരവേറ്റത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും രാവ് പുലരും വരെ ആഘോഷങ്ങൾ നീണ്ടു നിന്നു.

കേരളത്തിലും പ്രധാന നഗരങ്ങളില്‍ ആവേശത്തോടെ ആഘോഷം നടന്നു. കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ച് കൊണ്ടാണ് പുതിയ വര്‍ഷത്തെ വരവേറ്റത്. സമോവ, ടോംഗോ കിരിബാതി ദ്വീപുകളിലാണ് ആദ്യം 2018 പിറന്നുവീണത്.

പിന്നാലെ ന്യൂസിലന്റിലെ ഓക്ക്‌ലന്റില്‍ കരിമരുന്നിന്റെ ആഘോഷങ്ങളോടെ 2018 നെ സ്വാഗതം ചെയ്തു. ഏറ്റവും അവസാനം പുതുവര്‍ഷം എത്തുന്നത് അമേരിക്കയിലെ ബേക്കര്‍, ഹൗലാന്റ് ദ്വീപുകളിലാണ്. എന്നാല്‍ ഇവിടങ്ങളില്‍ മനുഷ്യവാസമില്ല.

About Web Desk